തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ അന്യയമായി തടഞ്ഞുവയ്ക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
പോലീസ് കസ്റ്റഡിയിലെടുത്ത അനിലിനെ രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. ശ്രീകാര്യം പോലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹന വ്യൂഹം തടഞ്ഞത്.